The Two Hopes

     It was a usual habit of mine to visit the Peringapadam paddy field before I get the job and shifted from my hometown. There in the middle of the fields are two coconut trees, sitting detached from its surroundings. It was always scary to walk towards that place. What a beauty and mystery it is to see those coconut trees from a long distance. Sitting afar from that place, my mind will began to weave a lot of surreal things.
     The curled up sleeping Jackals, a creature like rhinoceros beetle  those skin resembles the dried outer shell of coconut with blackest of the black color and a height to touch the sky, the flying away group of cattle egrets above those, a house near the coconut trees bearing signature of the forgone years, from a far I see a girl by the house, wind tenderly caressing her tresses, waiting with her confession of love for me…
ജോലികിട്ടി  നാട്ടീന്ന്   പോവുന്നതിന്  മുൻപുവരെ  പെരിങ്ങപ്പാടം  കാണാൻ  പോവല്  ഒരു പതിവ്  പരിപാടി ആയിരുന്നു. അവിടെ, പാടത്തിന്റെ നടുവില്  ഒറ്റപ്പെട്ട  രണ്ട്  തെങ്ങുകൾ നിൽക്കുന്നുണ്ട്.  അങ്ങോട്ടേക്ക്  ഒറ്റയ്ക്ക്  നടന്ന്  ചെല്ലാൻ  പേടിയായിരുന്നു. വല്ലാത്തൊരു  ഭംഗിയും നിഘൂടതയും  ഒക്കെയാണ്  ദൂരെനിന്ന്  നോക്കികാണുമ്പോൾ. പിന്നെ  ദൂരെയിരുന്നു   മനസ്സ് സങ്കൽപ്പിച്ചു കുറേ  കാഴ്ചകൾ കണ്ടുകൂട്ടും...
ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന കുറുനരികൾ, പൊതി മടലുപോലെ  തോന്നിപ്പിക്കുന്ന  ആകാശംമുട്ടേ വലിപ്പമുള്ള കറുത്തിരുണ്ട കൊമ്പൻചെല്ലി ചെള്ള് , അവയ്ക്ക്  മുകളിലൂടെ പറന്ന് നീങ്ങുന്ന വെള്ള കൊറ്റികൾ , തെങ്ങുകൾക്കരികെ  പഴതായിപോയ ഒരു വീട്, ആ  വീട്ടിൽ  എന്നോട് ഇഷ്ട്ടം കൂടാൻ വേണ്ടി കാറ്റത്തു മുടികൾ പാറിച്ചു  എന്റെ വരവും കാത്തുനിക്കുന്ന  ഒരു പെൺകുട്ടി. പിന്നെയും ഒരുപാട്  നിഘൂടമായ കാഴ്ചകൾ...

The two hopes
Published:

The two hopes

Published: